കുവൈത്ത് സിറ്റി: രാജ്യത്തിനകത്തും പുറത്തും സമാധാന ശ്രമങ്ങൾക്കായി നിലകൊള്ളുന്ന രാജ്യമാണ് കുവൈത്ത്. സംഘർഷങ്ങൾ ഒഴിവാക്കി സമാധാനത്തിന്റെ വഴി നിർദേശിക്കുന്ന രാജ്യം. ലോക സമാധാന സൂചികയിലും കുവൈത്ത് എന്നും മുൻ നിരയിലാണ്. 2025 ലെ ആഗോള സമാധാന സൂചികയിൽ കുവൈത്ത് പ്രാദേശികമായി രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 31ാം സ്ഥാനത്തുമെത്തി.
163 രാജ്യങ്ങളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആൻഡ് പീസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്. രാജ്യങ്ങളെ അവയുടെ സമാധാന നിലവാരമനുസരിച്ച് റാങ്ക് ചെയ്താണ് പട്ടിക തയാറാക്കുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, സാമൂഹിക സുരക്ഷ, സൈനികവത്കരണം തുടങ്ങി വിവിധ ഘടകങ്ങളെയും കണക്കാക്കും. മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തർ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 27ാം സ്ഥാനത്തുമാണ്. ഒമാൻ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 42ാം സ്ഥാനത്തുമാണ്. യു.എ.ഇ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 52ാം സ്ഥാനത്തുമെത്തി.
2014 മുതൽ ആഗോള സമാധാനം വഷളായിവരുകയാണെന്നും കഴിഞ്ഞ ദശകത്തിൽ നൂറുരാജ്യങ്ങളിൽ ശ്രദ്ധേയമായ ഇടിവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ഐസ് ലാൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അയർലൻഡ്,ന്യൂസിലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവയാണ് രണ്ടു മുതൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. സംഘർഷങ്ങൾ തുടരുന്ന സുഡാൻ, യുക്രൈൻ, റഷ്യ എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ. പട്ടികയില്‍ ഇന്ത്യ 115ാമതും അമേരിക്ക 128ാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.