കുവൈത്ത്-ഇറാൻ സംയുക്ത നിയമസമിതി യോഗം
കുവൈത്ത് സിറ്റി: സമുദ്രാതിർത്തി നിർണയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കുവൈത്ത്-ഇറാൻ സംയുക്ത നിയമസമിതി യോഗംചേർന്നു.
തെഹ്റാനിൽ നടന്ന യോഗത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി, ഇറാനിയൻ ലീഗൽ ഇന്റർനാഷനൽ അഫയേഴ്സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റെസാ നജാഫി എന്നിവർ നേതൃത്വം നൽകി. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉന്നതാധികാരികളും യോഗത്തിന്റെ ഭാഗമായി.
അന്താരാഷ്ട്രനിയമത്തിന്റെ ചട്ടങ്ങൾക്ക് അനുസൃതമായി വിഷയം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇറാനിലെത്തിയ കുവൈത്ത് വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ ഒതൈബി, ഇറാൻ വിദേശകാര്യമന്ത്രി ഡോ. അലി ബഗേരിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.