Posted On
date_range Updated On
date_range സ്രാവ് ആക്രമണത്തിൽ ബാലികക്ക് പരിക്ക്
കുവൈത്ത് സിറ്റി: അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ സ്രാവ് ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ചെറിയ റീഫ് സ്രാവാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പെൺകുട്ടിക്ക് പരിക്കേറ്റെങ്കിലും വലിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവം കടൽത്തീരത്ത് ഉണ്ടായിരുന്നവരിൽ പരിഭ്രാന്തി പരത്തി. സ്ഥിതിഗതികൾ വഷളായതോടെ പലരും വെള്ളത്തിൽ നിന്ന് പുറത്തേക്ക് ഓടി.
അടിയന്തര സേവന സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി പെൺകുട്ടിക്ക് വൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് മാറ്റി. സംഭവം പ്രദേശത്തെ സന്ദർശകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.