ഗാന്ധി സ്മൃതി കുവൈത്ത് വിജയോത്സവത്തിൽ വിദ്യാർഥികൾ
Posted On
date_range Updated On
date_range ഗാന്ധിസ്മൃതി വിജയോത്സവവും ആദരിക്കലും
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് അംഗങ്ങളുടെ മക്കൾക്കായി വിജയോത്സവം സംഘടിപ്പിച്ചു. ഈ വർഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
വിദ്യാർത്ഥികളായ അലൻ ഷിജോ, അഭ ജൊമെൻ, ഡോൺ രാജീവ് തോമസ്, ജെയിൻ തോമസ്, ജാക്ക് രാജീവ് തോമസ്, സ്ലേനിയ കെ പെയ്റ്റൺ, സ്റ്റെഫിൻ സന്തോഷ്, എസ്.ബി.നിരുപമ, നമിത മനോജ്, ഡെറിക് ബേബി ആൽബിൻ എന്നിവർ സ്നേഹാദരവുകൾ ഏറ്റുവാങ്ങി.
സ്ലേനിയ പെയ്റ്റോൺ പ്രാർത്ഥന ഗീതം ആലപിച്ചു. രക്ഷാധികാരി റെജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റൺ അധ്യക്ഷത വഹിച്ചു. പോളി അഗസ്റ്റിൻ, ബിജു അലക്സാണ്ടർ, ഷീബ പെയ്റ്റൺ, രാജീവ് തോമസ്, ഷിജോ പൈലി എന്നിവർ സംസാരിച്ചു. മധു മാഹി സ്വാഗതവും ട്രഷറർ പി.കെ. സജിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.