Posted On
date_range Updated On
date_range താൻസനിയയിൽ കുവൈത്ത് 35 കിണറുകൾ നിർമിച്ചുനൽകി
കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യമായ താൻസനിയയിൽ കുവൈത്ത് 35 കിണറുകൾ നിർമിച്ചുനൽകി. കുവൈത്ത് െറഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിലാണ് താൻസനിയയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണറുകൾ നിർമിച്ചത്. കുവൈത്ത് വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ താൻസനിയയിലെ കുവൈത്തിെൻറ അംബാസഡർ ജാസിം അൽ നാജിം ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ താൻസനിയയുടെ വ്യത്യസ്ത പ്രവിശ്യകളിൽ സ്കൂളുകൾ, ഹെൽത്ത് സെൻററുകൾ, പള്ളികൾ, അനാഥശാലകൾ എന്നിവ ഇതിനകം നിർമിച്ചുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.