കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മംഗഫ് യൂണിറ്റ് യാത്രയയപ്പിൽ അംഗങ്ങൾ

കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഹജ്ജ് യാത്രയയപ്പ്

കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കാനായി പുറപ്പെടുന്ന ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, ഷംസീർ മംഗലാപുരം, മുനീർ മുഹമ്മദ് എന്നിവർക്ക് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മംഗഫ് യൂണിറ്റ് യാത്രയയപ്പ് നൽകി.

ഹജ്ജ് യാത്രയയപ്പും സ്നേഹസംഗമവും എന്ന ക്യാപ്ഷനിൽ മംഗഫ് ബ്ലോക്ക്‌ നാലിൽ നടന്ന യോഗത്തിൽ യുണിറ്റ് സെക്രട്ടറി ജൈസൽ എടവണ്ണ മുഖ്യ പ്രഭാഷണം നടത്തി. ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർപള്ളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

മുഹമ്മദ്‌ ഹുസൈൻ, അസ്‌ലം തിരൂരങ്ങാടി, എൻ.എം.അഷ്‌റഫ്‌, വീരാൻകുട്ടി സ്വലാഹി, ഫിറോസ് മുണ്ടോടൻ എന്നിവർ ആശംസ പ്രഭാഷണം ചെയ്തു. മുൻകാലങ്ങളിൽ ഹജ്ജ് നിർവഹിച്ചവർ അനുഭവങ്ങൾ വിവരിച്ചു. ജാബിർ പുലാമന്തോൾ നന്ദി പറഞ്ഞു. ഫവാസ് പൊറ്റയിൽ, മുഹമ്മദ് ഷാക്കിർ, മുനീബ് എന്നിവർ നിയന്ത്രിച്ചു.

Tags:    
News Summary - Kuwait Indian Huda Center Hajj Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.