കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിലെ ജോലിക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയോട് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആവശ്യപ്പെട്ടു. ആറുമാസത്തിനകം പരിശോധന പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമുൾപ്പെടെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു സാേങ്കതിക വിദഗ്ധർ എന്നിവരുടെ സർട്ടിഫിക്കറ്റുകളാണ് പ്രത്യേകസമിതി പരിശോധിക്കുന്നത്. വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റാനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിൽനിന്ന് രാജിവെച്ച ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. ആരോഗ്യമന്ത്രാലയത്തിൽനിന്ന് രാജിവെച്ചശേഷം മറ്റ് ഉയർന്ന യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സ്വകാര്യ ക്ലിനിക്കുകളും ഫാർമസികളും നടത്തുന്നുണ്ടെങ്കിൽ അവയുടെ ലൈസൻസുകളും പരിശോധനക്ക് വിധേയമാക്കും. അതിനിടെ, വ്യാജസർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകളെ വിദേശകാര്യ മന്ത്രാലയം സഹായിക്കുമെന്ന് വിദേശകാര്യസഹ മന്ത്രി ശൈഖ് ഖാലിദ് അൽ ജാറുല്ല വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് അവിടങ്ങളിലുള്ള സർക്കാറിെൻറ സഹായത്തോടെയായിരിക്കും വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.