കുവൈത്തിൽ ജോലിയില്ലാതായവരുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ നീക്കമെന്ന്​ റി​പ്പോർട്ട്​

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിന്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിയും വരുമാനവുമില്ലാതായവര ുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ പദ്ധതി ആവിഷ്​കരിക്കുന്നു. കടകൾ അടച്ചിടുകയും ബസുകളും ടാക്​സിയു ം നിർത്തുകയും ചെയ്​തതോടെ നിരവധി പേരാണ്​ ജോലിയില്ലാതെ ദുരിതത്തിലായത്​.

ഇവർ പട്ടിണി കിടക്കാതിരിക്കാനും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടാനും എന്തുചെയ്യാൻ കഴിയുമെന്ന്​ മന്ത്രിസഭ പഠിച്ചുവരികയാണ്​. ഇതുസംബന്ധിച്ച്​ സുപ്രധാന പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന്​ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽഅൻബ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ഏത്​ രീതിയിലാണ്​ പദ്ധതി നടപ്പാക്കുകയെന്നത്​ സംബന്ധിച്ച്​ അന്തിമ തീരുമാനമായില്ല.

അടിസ്ഥാനാവശ്യങ്ങൾക്കുള്ള മിനിമം തുക സർക്കാർ തന്നെ നൽകുന്നത്​ ഉൾപ്പെടെ നിർദേശങ്ങൾ പരിഗണനയിലുള്ളതായാണ്​ റിപ്പോർട്ട്​. വരുമാനമില്ലാതായശേഷം ഒരുമാസത്തോളം കഷ്​ടിച്ച്​ പിടിച്ചുനിന്ന പലരും ഇപ്പോൾ ഭക്ഷണത്തിനും വാടകക്കും ബുദ്ധിമുട്ടുന്നുണ്ട്​. ചിലർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ്​ കഴിയുന്നത്​.

നാട്ടിലേക്ക്​ പണമയക്കാൻ ഒരു വഴിയുമില്ലാത്ത ഇവരുടെ കുടുംബങ്ങളിലെ അവസ്ഥയും ദയനീയമാണ്​. സൂപ്പർ മാർക്കറ്റുകളും റെസ്​റ്റാറൻറുകളും ഒഴികെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്​. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന റെസ്​റ്റാറൻറുകൾ ചിലത്​ പകുതി ജീവനക്കാരെ ഒഴിവാക്കി​. ഇത്തരക്കാർക്ക്​ മിനിമം ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ പദ്ധതി ആവിഷ്​കരിക്കുന്നത്​ വലിയ ആശ്വാസമാണ്​.

Tags:    
News Summary - kuwait government give relief to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.