കുവൈത്ത്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ നീട്ടി. ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശത്തെ തുടർന്ന്​ മറ്റൊരറിയിപ്പുണ്ടാകുന്നത്​ വരെ പ്രവേശന വിലക്ക്​ നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു.

കുവൈത്തികൾക്ക്​ ഒരാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന്​ ഒരാഴ്​ചത്തെ ഹോം ക്വാറൻറീനും അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. ​രണ്ടാഴ്​ചത്തെ പ്രവേശന വിലക്ക്​ തീർന്ന്​ ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക്​ വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക്​ വൻ തിരിച്ചടിയാണ്​ തീരുമാനം.

നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്​ചത്തേക്കാണ്​ കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​. സ്വന്തം ചെലവിൽ കുവൈത്തിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്​ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന്​ പ്രഖ്യാപിച്ചത്​ ഏറെ ആഹ്ലാദത്തോടെയാണ്​ പ്രവാസികൾ കണ്ടിരുന്നത്​. രണ്ടാഴ്​ചത്തേക്ക്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയ​തോടെ നിരവധി പ്രവാസികൾ പ്രയാസത്തിലായിരുന്നു.

തുർക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവർ കുവൈത്തിലേക്ക്​ വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ്​ പലരും അധിക ദിവസങ്ങൾ കഴിച്ചുകൂട്ടിയത്​. ചിലർ നാട്ടിലേക്ക്​ തന്നെ തിരിച്ചുപോയി. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട്​ അടിയന്തരമായി കുവൈത്തിലേക്ക്​ എത്തേണ്ടതുള്ളവർ കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്നത്​.

Tags:    
News Summary - Kuwait extends entry ban on foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.