വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അഹ്മദ് അസ്സബാഹ് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയുമായി കൂടിക്കാഴ്ചയിൽ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ കുവൈത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

കുവൈത്ത് സിറ്റി: വെനിസ്വേലയിലെ ഭൂകമ്പത്തിൽ കുവൈത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വെനിസ്വേല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് അനുശോചന സന്ദേശം അയച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും സന്ദേശം അയച്ചു.

വെനിസ്വേല സർക്കാറിനും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം വെനിസ്വേല തലസ്ഥാനമായ കാറക്കാസിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ 164 പേർ മരിച്ചതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനിൽ 971 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Kuwait expresses solidarity with Venezuela over earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.