ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്യുന്നു

ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ കാരംസ് ടൂർണമെന്റ് ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാരംസ് ടൂർണമെന്റ് -2026 ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല പ്രസിഡന്റ്‌ ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡന്റ്‌ ബി.എസ്. പിള്ള, പ്രോഗ്രാം കൺവീനർ സനിൽ തയ്യിലിന് ഫ്ലയർ കൈമാറി പ്രകാശനം ചെയ്തു.

നാഷണൽ ജനറൽ സെക്രട്ടറി എം.എ. നിസാം, രാമകൃഷ്ണൻ കള്ളാർ,ഇല്യാസ് പൊതുവാച്ചേരി, റെജി കോരിത്, ജോസഫ് മാത്യു, ഷോബിൻ സണ്ണി, ഇബ്രാഹിംകൂട്ടി, വിനോയ് കരിമ്പിൽ, ബത്തർ വൈക്കം,വിൽസൺ ബത്തേരി, സുജിത്ത് കായലോട്,മുഹമ്മദ് റിയാസ്,സജിൽ പി.കെ, വിജോ തോമസ് ,ബൈജു തോമസ്, മഹമൂദ് പെരുമ്പ, റഹീം ഹാജി നരിപറ്റ എന്നിവർ പങ്കെടുത്തു.

ജൂലൈ 10നാണ് മൽസരം. സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മൽസരം ഉണ്ടാകും. വിജയ്കൾക്ക് ട്രോഫിയും സമ്മാനങ്ങളും നൽകും. വിവരങ്ങൾക്ക്- 65893108, 65073997, 66203102, 97278389, 99516502.

Tags:    
News Summary - OICC Kannur District Committee Carrom Tournament Flyer Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.