കുവൈത്ത് സിറ്റി: കുവൈത്തിൽ എട്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കി. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് കുവൈത്ത് പൗരന്മാരുടെയും ഒരു ഈജിപ്ത് പൗരന്റെയും ഒരു ബിദൂനിയെയുമാണ് വധശിക്ഷക്ക് വിധിച്ചത്. അപ്പീൽ കോടതിയിലെയും സുപ്രീം കോടതിയിലെയും വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് ശിക്ഷ നടപ്പാക്കുന്നതിലേക്ക് കടന്നത്. ഈ വർഷത്തെ വധശിക്ഷ നടപ്പാക്കലാണിത്.
2022 നവംബറിലാണ് അവസാനമായി കൂട്ടമായി വധശിക്ഷ നടപ്പാക്കിയത്. ഏഴ് കുറ്റവാളികളെയാണ് അന്ന് തൂക്കിലേറ്റിയത്. നീതിയുക്തമായ സമഗ്ര നിയമനടപടികൾക്കുശേഷമാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ കർശനമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഒരു വിവേചനവും അക്കാര്യത്തിൽ കാണിക്കില്ലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.