അബ്ബാസിയ: യൂത്ത് കോറസ് കുവൈത്തിെൻറ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ ക്രിസ്ത്യൻ സഭാ വിശ്വാസികളെ പെങ്കടുപ്പിച്ച് മന്ത്രി തോമസ് ചാണ്ടിക്ക് സ്വീകരണം നൽകി. വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ സംഘടനാ ഭാരവാഹികളും വിശ്വാസി സമൂഹവും പെങ്കടുത്തു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലായിരുന്നു പരിപാടി. ഫാ. ബോബി മാത്യൂവിെൻറ പ്രാർഥനയോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ബവിത ബൈബിൾ പാരായണം നടത്തി. കഴിഞ്ഞ മാസം അന്തരിച്ച ടൊയോട്ട സണ്ണിച്ചായന് ആദരാഞ്ജലികൾ അർപ്പിച്ചു. വിൽസൺ വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂത്ത് കോറസ് ജനറൽ സെക്രട്ടറി അഡ്വ. പി. ജോൺ തോമസ് സ്വാഗതം പറഞ്ഞു.
ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. എൻ.ഇ.സി.കെ ചെയർമാൻ ഇമ്മാനുവൽ ഗരീബ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സപ്ലിമെൻറ് പ്രകാശനം പാസ്റ്റർ സാം തോമസ് ടൊയോട്ട സണ്ണിയുടെ മകൻ ജയിംസ് മാത്യൂവിന് നൽകി നിർവഹിച്ചു. മൂന്നുവർഷമായി കുവൈത്തിൽ സേവനമനുഷ്ഠിച്ച് പ്രവാസികളിൽ ആദ്യമായി റമ്പാൻ പദവി നേടിയ തോമസ് റമ്പാനുള്ള സ്നേഹാർപ്പണവും ചടങ്ങിെൻറ ഭാഗമായി നടന്നു.
വൈദികരും പാസ്റ്റർമാരും സംഘടനാ പ്രതിനിധികളും മന്ത്രി തോമസ് ചാണ്ടിയെ പൊന്നാട അണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. കെ.പി. കോശി, പാസ്റ്റർ ജോസ് തോമസ്, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, ഷാജി തോമസ്, റവ. സുനിൽ എ. ജോൺ, പാസ്റ്റർ പി.കെ. ജോൺസൺ, ജസ്റ്റിൻ തോമസ്, സാജു വാഴയിൽ, ഫാ. എൽദോ ചാക്കയത്തിൽ, ജോൺ മാത്യൂ, സജി എബ്രഹാം, ഫാ. കൊച്ചുമോൻ തോമസ്, മാത്യൂ ഡാനിയേൽ, ഷിബു വി. സാം എന്നിവർ സംസാരിച്ചു. നീതിയോടും ന്യായത്തോടും കൂടി ഭരിക്കാൻ വിശ്വാസി സമൂഹത്തിെൻറ പ്രാർഥന തനിക്ക് വേണമെന്ന് തോമസ് ചാണ്ടി അഭ്യർഥിച്ചു. വിവിധ സഭകളുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയുമുണ്ടായി. ഷിബു തോമസ് പുല്ലംപള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.