കുവൈത്ത്-ഈജിപ്ത് പ്രതിനിധികൾ യോഗത്തിൽ
കുവൈത്ത് സിറ്റി: ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന കുവൈത്ത്-ഈജിപ്ഷ്യൻ ലേബർ കമ്മിറ്റിയുടെ രണ്ടാം സെഷൻ കൈറോയിൽ നടന്നു. കുവൈത്ത് കോൺസുലേറ്റ് അഫയേഴ്സ് അംബാസഡർ അസീസ് അൽ ദൈഹാനി, അറബ് കാര്യങ്ങളുടെ ഈജിപ്ഷ്യൻ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഡോ.മുഹമ്മദ് അൽ ബദ്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെഷൻ.
കുവൈത്തിലെ ഈജിപ്ഷ്യൻ തൊഴിലാളികളുടെ വിഷയങ്ങൾ ഉൾപ്പെടെയുള്ള പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി അംബാസഡർ അൽ ദൈഹാനി പറഞ്ഞു.S
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.