19,000 പ്രവാസികളെ നാടുകടത്തി കുവൈത്ത്; കരിമ്പട്ടികയിൽപെടുത്തിയ ഇവർക്ക് ഇനി രാജ്യത്ത് പ്രവേശിക്കാനാകില്ല

കുവൈത്ത് സിറ്റി: നിയമവിരുദ്ധ താമസം തൊഴിൽ നിയമ ലംഘനം എന്നിവയെ തുടർന്ന് ഈ വർഷം കുവൈത്തിൽ നിന്ന് നാടുകടത്തിയത് 19,000-ത്തിലധികം പ്രവാസികളെ. 2025 ജനുവരി ഒന്നു മുതൽ ജൂലൈ വരെയുള്ള കണക്കാണിത്.

സ്​പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, തെരുവ് കച്ചവടക്കാർ, യാചകർ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർ, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർ എന്നിങ്ങ​​നെ വിവിധ കേസുകളിലാണ് നടപടി. എല്ലാ രാജ്യക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിലുണ്ട്.

നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് ശക്തമായ സുരക്ഷാപരിശോധനകൾ നടത്തിവരികയാണ്. വിവിധ വകുപ്പുകളുടെ എകോപനത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധനയിൽ നിരവധിപേരാണ് പിടിയിലാകുന്നത്.

പിടിയിലാകുന്ന പ്രവാസികളെ നടപടികൾക്കുശേഷം ഉടനടി നാടുകടത്തും. പ്രവാസികളുടെ രാജ്യം, വിമാന ലഭ്യത എന്നിവ ആശ്രയിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാക്കിവരുന്നു. നാടുകടത്തുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുകയും പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും ചെയ്യും. ഇത്തരക്കാർക്ക് വീണ്ടും കുവൈത്തിൽ പ്രവേശിക്കാനാകില്ല.

Tags:    
News Summary - Kuwait Deported 19,000 Expats and Blacklisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.