Posted On
date_range Updated On
date_range ചികിത്സിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി: ആശുപത്രിയിൽ രോഗിയെ ചികിത്സിച്ചുകൊണ്ടിരിക്കെ ഡോക്ടർ കുഴഞ്ഞുവീണുമരിച്ചു. ജഹ്റ ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. തലാൽ അൽ ശംരിയാണ് മരിച്ചത്. തലാൽ അൽ ശംരിയുടെ മരണത്തിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. ശംരിയുടെ മരണത്തോടെ ആതുരസേവനം ജീവിതശൈലിയാക്കിയ മികച്ച ഡോക്ടറെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി അനുസ്മരിച്ചു. സബ്ഹാനിലെ മഖ്ബറയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.