കു​വൈത്തിൽ 24 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 24 ഇന്ത്യക്കാർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്​ ബാധിതരായ ഇന്ത്യക്ക ാരു​ടെ എണ്ണം 59 ആയി. 18 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും നിരീക്ഷണ ക്യാമ്പിൽ ഉള്ളവരാണ്​. രണ്ട്​ ഇന്ത്യക്കാർ നാട്ടി ൽനിന്ന്​ വന്നവരാണ്​. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റൊരു ഇന്ത്യക്കാരനും ​കോവിഡ്​ ബാധിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ്​ പൗരനും കോവിഡ്​ ബാധിതനായത്​. രണ്ട്​ ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ്​ പൗരനും രോഗം വന്നത്​ ഏതുവഴിയാണെന്ന്​ കണ്ടെത്താനായിട്ടില്ല. ബ്രിട്ടനിൽനിന്ന്​ വന്ന ഒരു കുവൈത്തിക്ക്​ കൂടിയാണ്​ ബുധനാഴ്​ച വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ബുധനാഴ്​ച 28 പേർക്കാണ്​ കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ആകെ എണ്ണം 317 ആയി ഉയർന്നു. 80 പേർ രോഗമുക്​തി നേടി. ബാക്കി 237 പേർ ചികിത്സയിലാണ്​. 14 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​.

Tags:    
News Summary - Kuwait Covid 19 24 more Cases-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.