ഗസ്സയിലേക്ക് സഹായവുമായി കുവൈത്ത് എയർഫോഴ്സ് വിമാനം പുറപ്പെടുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലേക്കുള്ള 40 ടൺ മാനുഷിക സഹായവും മെഡിക്കൽ ഉപകരണങ്ങളും നാല് ആംബുലൻസുകളുമായി കുവൈത്തിന്റെ പത്താമത് വിമാനം ബുധനാഴ്ച ഈജിപ്തിലെത്തി.
ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽനിന്ന് ഗസ്സയിലേക്ക് സഹായമെത്തിക്കും.
കുവൈത്തിലെ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും വിദേശകാര്യ, പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങളുടെയും, കുവൈത്ത് ആർമിയുടെ സഹകരണത്തോടെയുമാണ് എയർ ബ്രിഡ്ജ് നടപ്പാക്കുന്നത്.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യുമാനിറ്റേറിയൻ വർക്ക്സ് അസോസിയേഷൻ, കുവൈത്ത് ചാരിറ്റബ്ൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയുമുണ്ട്. ബുധനാഴ്ചയോടെ ഗസ്സയിലേക്ക് ഇതുവരെ കുവൈത്ത് 280 ടൺ ഭക്ഷണവും മരുന്നും അയച്ചു.
ഇതിനു പുറമെ പത്തിലേറെ ആംബുലൻസുകളും, മണ്ണുമാന്തി യന്ത്രവും കുവൈത്ത് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ആംബുലൻസുകൾ അയക്കുന്നത്. തകർന്ന കെട്ടിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് മണ്ണുമാന്തി യന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.