നബീൽ അൽ അവൻ
കുവൈത്ത് സിറ്റി: യെമനിലെ തേസിൽ അനാഥർക്കും വിധവകൾക്കും മറ്റ് ആവശ്യക്കാർക്കുമായി ഒരു ഗ്രാമം സമർപ്പിച്ചതായി കുവൈത്ത് ആസ്ഥാനമായുള്ള ചാരിറ്റി അൽ സലാം അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് അറിയിച്ചു.
1.4 മില്യൺ ദീനാർ (4.5 മില്യൺ യു.എസ് ഡോളർ) ചെലവഴിച്ചാണ് ഗ്രാമം നിർമിച്ചത്. ഗ്രാമത്തിൽ 144 അപ്പാർട്മെന്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയും.
ആരോഗ്യ സംരക്ഷണ സൗകര്യം, ബേക്കറി, സ്കൂൾ, ഏഴു കടകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നതായി ചാരിറ്റി മേധാവി നബീൽ അൽ അവൻ പറഞ്ഞു. ചാരിറ്റിയുടെ പിന്തുണയിൽ സുസ്ഥിര പദ്ധതികളിലൂടെ ഗ്രാമവാസികളെ സ്വയംപര്യാപ്തത നേടുന്നതിന് ഇടപെടും.
ഒരു വർഷം ഗ്രാമത്തിന്റെ ചെലവുകൾ വഹിക്കാനും സംഘടന പദ്ധതിയിടുന്നതായും സിറിയയിലും സമാനമായ സംരംഭം നടത്താൻ ഉദ്ദേശിക്കുന്നതായും അൽ അവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.