കുവൈത്ത് സിറ്റി: വ്യക്തികളുടെ സ്വകാര്യത സംരക്ഷണം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി കുവൈത്തിൽ കാളർ െഎഡി ആപ്ലിക്കേഷൻ വിലക്കുന്നു. വാർത്തവിനിമയ, െഎ.ടി പബ്ലിക് അതോറിറ്റി ഇത്തരം ആപ്ലിക്കേഷൻ തടയുന്നതിന് നടപടികൾ ആരംഭിച്ചു. ഇൻറർനെറ്റ് പ്രൊവൈഡർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇത്തരം ആപ്ലിക്കേഷനുകൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് തടസ്സമാവുമെന്നും മൊബൈലിലെ വിവരങ്ങൾ ചോർത്തുമെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി. കുടുംബബന്ധങ്ങളിലെ ശൈഥില്യം മുതൽ ബാങ്ക് കവർച്ച വരെയുള്ളവക്ക് ഇത് കാരണമാവുന്നുവെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.