Posted On
date_range Updated On
date_range കുവൈത്ത് സൈനിക മേധാവി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് സൈനിക മേധാവി ജനറൽ മുഹമ്മദ് അൽ ഖുദ്ർ ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വാജിദുമായി കൂടിക്കാഴ്ച നടത്തി. ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിരോധ മേഖലകളിൽ രണ്ടു രാജ്യങ്ങളും സഹകരിച്ചുപ്രവർത്തിക്കാൻ ധാരണയായി. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഖുദ്റിനെ ഹസീന വാജിദ് അഭിനന്ദിച്ചു. കഴിഞ്ഞദിവസമാണ് ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി കുവൈത്ത് സേന മേധാവിയും സംഘവും ബംഗ്ലാദേശിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.