Posted On
date_range Updated On
date_range യു.എ.ഇയുടെ മധ്യസ്ഥ ശ്രമങ്ങളെ കുവൈത്ത് അഭിനന്ദിച്ചു
കുവൈത്ത്സിറ്റി: റഷ്യ-യുക്രെയ്ൻ തടവുകാരുടെ കൈമാറ്റത്തിൽ യു.എ.ഇയുടെ മധ്യസ്ഥ ശ്രമങ്ങളെ കുവൈത്ത് അഭിനന്ദിച്ചു. ലോക സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിനുള്ള യു.എ.ഇയുടെ നയതന്ത്ര ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിനന്ദിച്ചു. സമാനമായ എല്ലാ സംരംഭങ്ങൾക്കും കുവൈത്തിന്റെ പിന്തുണയും അറിയിച്ചു.
റഷ്യൻ-യുക്രെയ്ൻ സംഘർഷത്തിൽ അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങളും രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കുന്നതിനുള്ള യു.എൻ ചാർട്ടറും പാലിക്കാനുള്ള കുവൈത്തിന്റെ നിലപാടും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.