കു​വൈ​ത്ത്, മൊ​റോ​ക്കോ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്തും മൊ​റോ​ക്കോ​യും ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണ ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും കു​വൈ​ത്ത് കോ​ർ​ട്ട് ഓ​ഫ് ക​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡെ​ൽ ബൗ​റെ​സ്ലി മൊ​റോ​ക്ക​ൻ ഉ​ന്ന​ത ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ജു​ഡീ​ഷ്യ​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു. മൊ​റോ​ക്കോ​യി​ലെ സു​പ്രിം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ലി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഡെ​ലി​ഗേ​റ്റ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ​ന​ബ​വി, ക​സേ​ഷ​ൻ കോ​ട​തി​യി​ലെ കി​ങ്സ് അ​റ്റോ​ർ​ണി ജ​ന​റ​ലും ചീ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ ഹ​സ്സ​ൻ അ​ൽ ദാ​കി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി ബൗ​റെ​സ്ലി വ്യ​ക്ത​മാ​ക്കി.

ജു​ഡീ​ഷ്യ​ൽ, നി​യ​മ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​നു​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റ്റം ചെ​യ്യാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ഴി​യു​മെ​ന്ന് ബൗ​റെ​സ്ലി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kuwait and Morocco discussed judicial cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.