കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് പ്രതിമാസ അലവൻസ് വർധിപ്പിച്ചു.
ആരോഗ്യമന്ത്രി ഡോ. അഹമദ് അല്‍ അവാദിയുടെ നിർദേശപ്രകാരമാണ് 50 ദീനാറിന്റെ ശമ്പളവർധന നടപ്പാക്കിയത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തേ 599 കുവൈത്തി നഴ്സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്കും 98 പേരെ കാറ്റഗറി സിയില്‍നിന്ന് ബിയിലേക്കും ഉയർത്തിയിരുന്നു. ഇതോടെ 697 കുവൈത്തി നഴ്സുമാർക്ക് വർധിപ്പിച്ച അലവൻസിന് അർഹത ലഭിക്കും. 4290 പ്രവാസി നഴ്സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്കും 3702 നഴ്സുമാരെ കാറ്റഗറി സിയിൽനിന്ന് കാറ്റഗറി ബിയിലേക്കും ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വേതനവർധന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.