Posted On
date_range Updated On
date_range വിമാനത്താവളം - സാൽമിയ പുതിയ റോഡ് തുറന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ സാൽമിയയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് തുറന്നു. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് അൽ സദീഖ് പ്രവേശന കവാടം വഴി സാൽമിയയിലേക്കും ഡമാസ്കസ് സ്ട്രീറ്റിലേക്കും ഇനി നേരിട്ട് പോകാം.
തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ പാത ചൊവ്വാഴ്ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രാലയവും ജനറൽ ട്രാഫിക് ഡയറക്ടറേറ്റും ചേർന്നാണ് പദ്ധതി നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.