കുവൈത്ത്​ എയർവേയ്​സ്​ വിമാന സർവിസുകൾ വർധിപ്പിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സു​ക​ൾ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്നു. കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ മീ​ഡി​യ ഡ​യ​റ​ക്​​ട​ർ ​ഫാ​യി​സ്​ അ​ൽ ഇ​നീ​സി അ​റി​യി​ച്ച​താ​ണി​ത്. ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​നം ദി​വ​സം ഒ​ന്ന്​ എ​ന്ന രീ​തി​യി​ൽ വ​ർ​ധി​പ്പി​ക്കും.ഇൗ​ജി​പ്​​തി​ലെ കൈ​റോ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ ആ​ക്കും. ദു​ബൈ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ നാ​ലും ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ ആ​യും വ​ർ​ധി​പ്പി​ക്കും.

റോം, ​മി​ലാ​ൻ വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും. റോം ​വി​മാ​നം ഡി​സം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ക്കും. ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്. മി​ലാ​ൻ വി​മാ​നം ഡി​സം​ബ​ർ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ മി​ലാ​നി​ലേ​ക്ക്​ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ബാ​േ​ങ്കാ​ക്ക്​ സ​ർ​വി​സ്​ ന​വം​ബ​ർ 29ന്​ ​പു​ന​രാ​രം​ഭി​ക്കും.ആ​ഴ്​​ച​യി​ൽ നാ​ല്​ വി​മാ​ന​മാ​ണ്​ അ​വി​ടേ​ക്ക്​ ഉ​ണ്ടാ​കു​ക. തെ​ഹ്​​റാ​നി​ലേ​ക്ക്​ ഡി​സം​ബ​റി​ൽ ആ​ഴ്​​ച​യി​ൽ നാ​ല്​ സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തും. ഷി​റാ​സി​ലേ​ക്ക്​ ആ​ഴ്​​ച ര​ണ്ട്​ വി​മാ​ന​മു​ണ്ടാ​കും.അ​സ​ർ​ബൈ​ജാ​നി​​ലെ ബാ​കു​വി​ലേ​ക്ക്​ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ വി​മാ​ന സ​ർ​വി​സ്​ ന​വം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കും. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കും.ഇൗ​ജി​പ്​​തി​ലെ അ​ല​ക്​​സാ​​ൻ​ഡ്രി​യ​യി​ലേ​ക്കും ഇ​ന്ത്യ​യി​ലെ പു​തി​യൊ​രു ന​ഗ​ര​ത്തി​ലേ​ക്കും വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യും കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Kuwait Airways expands flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.