പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ക്കു​പ്പി​ക​ൾ

കുവൈത്തിൽ പരിശോധനകളില്‍ പിടിച്ചെടുത്ത 1.15 ലക്ഷം കുപ്പി മദ്യം നശിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സും ക​സ്റ്റം​സും പി​ടി​ച്ചെ​ടു​ത്ത ഒ​രു ല​ക്ഷ​ത്തി​ലേ​റെ മ​ദ്യ​ക്കു​പ്പി​ക​ൾ അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ അ​ന്തി​മ വി​ധി വ​ന്ന​തോ​ടെ​യാ​ണ് മ​ദ്യ​ക്കു​പ്പി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ജ​ന​റ​ല്‍ അ​ഡ്‍മി​നി​സ്‍ട്രേ​ഷ​ന്‍ ഓ​ഫ് ഡ്ര​ഗ് ക​ണ്‍ട്രോ​ള്‍, പൊ​ലീ​സ്, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, ക​സ്റ്റം​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന മ​ദ്യം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Kuwait, 1.15 lakh bottles of liquor seized during inspections were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.