കു​ട്ടി​ക​ൾ​ക്കാ​യി ‘കു​ന ജൂ​നി​യ​ർ’ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി (കു​ന) കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​ധ്യ​മ-​ജേ​ണ​ലി​സം ക​ഴി​വു​ക​ൾ, അ​റി​വു​ക​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ‘കു​ന ജൂ​നി​യ​ർ’ ആ​രം​ഭം.

കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​യു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളും ഫീ​ച്ച​റു​ക​ളും മീ​റ്റി​ങ്ങു​ക​ളും ‘കു​ന ജൂ​നി​യ​ർ’ അ​വ​ത​രി​പ്പി​ക്കും.

ഒ​പ്പം അ​വ​രു​ടെ വാ​യ​ന​യും പ​ഠ​ന​ശീ​ല​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗ​പ്ര​ദ​മാ​യ സ​ന്ദേ​ശ​ങ്ങ​ളും ന​ൽ​കും. എ​ഴു​ത്തി​നും സ​ർ​ഗാ​ത്മ​ക​ത​ക്കും ഇ​ടം​ന​ൽ​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും അ​ക്കൗ​ണ്ട് ശ്ര​ദ്ധാ​ലു​വാ​കും.

കു​ട്ടി​ക​ളു​ടെ ഒ​ഴി​വു​സ​മ​യം ര​സ​ക​ര​വും ഉ​പ​യോ​ഗ​പ്ര​ദ​വു​മാ​യ വി​ഷ​യ​ങ്ങ​ൾ​കൊ​ണ്ട് നി​റ​ക്കാ​നും അ​റി​വും ബൗ​ദ്ധി​ക​ശേ​ഖ​ര​വും വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കു​ന ല​ക്ഷ്യ​മി​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ഷ​യ​ങ്ങ​ൾ​ക്കും Instagram @kids_kunanews- സ​ന്ദ​ർ​ശി​ക്കാം. 

Tags:    
News Summary - Kuna Junior Instagram account for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.