കുവൈത്ത് സിറ്റി: കുവൈത്തിൽ മാതാപിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കി താമസകാര്യ വകുപ്പിെൻറ ഉത്തരവ്. അതേസമയം, ഇവരെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ല. നിർദേശം ഉടൻ പ്രാബല്യത്തിലായേക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാർഥമുള്ള സന്ദർശകർക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.
ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീർഘിപ്പിച്ചു നൽകില്ല. വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. അതേസമയം, നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ഭാര്യയെയും മക്കളെയും കുടുംബവിസയിൽ കുവൈത്തിൽ കൊണ്ടുവരുന്നതിനും നിലനിർത്തുന്നതിനും തടസ്സമില്ല.
സ്പോൺസറുടെ ശമ്പള പരിധി ഉൾപ്പെടെ പൊതുയായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും ഇത്. 22ാം നമ്പർ കുടുംബവിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി ആഗസ്റ്റിൽ 500 ദീനാറായി ഉയർത്തിയിട്ടുണ്ട്. ചില തസ്തികയിൽ ജോലിയെടുക്കുന്നവരെ ശമ്പള പരിധി നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടുംബവിസയിൽ കുവൈത്തിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്പോൺസറായ ഭർത്താവ് അല്ലെങ്കിൽ പിതാവ് ജോലി രാജിവെക്കുകയോ രാജ്യം വിടുകയോ ചെയ്യുന്നതോടെ കുവൈത്തിൽനിന്ന് മടങ്ങേണ്ടിവരും. ഭാര്യയുടെ/മാതാവിെൻറ സ്പോൺസർഷിപ്പിന് കീഴിലുള്ള പുരുഷനും കുട്ടിക്കും ഇൗ നിയമം ബാധകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.