തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിൽ നിന്നും കെ.കെ.എം.എ മാഗ്നെറ്റിനുള്ള ഉപഹാരം ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

കെ.കെ.എം.എ മാഗ്‌നെറ്റിന് ആദരം

കുവൈത്ത്സിറ്റി: കെ.കെ.എം.എയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ്റിനെ കുവൈത്ത് പ്രവാസി സമൂഹത്തിന് ചെയ്ത സേവനങ്ങളെ മുൻനിർത്തി തൃശൂർ ജില്ല അസോസിയേഷൻ ആദരിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ.എം.എ മാഗ്നെറ്റ് ഡിപ്പാർട്ട്മെന്റ് അസി. വൈസ് പ്രസിഡന്റ് ഷഹീദ് ലബ്ബ, അഡ്മിൻ സെക്രട്ടറി മുസ്തഫ.വി.എച്ച് എന്നിവർ ചേർന്ന് തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. 

Tags:    
News Summary - Kudos to KKMA Magnet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.