ഇസ്മായിൽ

അവധിക്കു പോയ കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി

ജിദ്ദ: അവധിക്കു നാട്ടിൽ പോയ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് മാനിപുരം അടിമാറിക്കര എ.കെ. ഇസ്മായിൽ (46) ആണ് മരിച്ചത്.

ജിദ്ദ അല്‍സാമറില്‍ 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ അല്‍സാമറിന്‍റെ രൂപവത്കരണം മുതല്‍ കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ അഹമ്മദ് അടിമാറിക്കര.

ഭാര്യ: ഹഫ്സത്ത്, മക്കൾ: ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇൻഷ മറിയം. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി, കദീജ, പാത്തുട്ടി, സാബിറ, തസ്‍ലീന. മൃതദേഹം മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Kozhikode native passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.