കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് വാർഷികാഘോഷത്തിൽ പ്രസിഡന്റ്
രാഗേഷ് പറമ്പത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 15ാം വാർഷികം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. മെഡക്സ് മെഡിക്കൽ കെയർ സി.ഇ.ഒ ആൻഡ് പ്രസിഡന്റ് വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ഷാജി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. അഹ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് ഹസൻ മൻസൂർ, പ്രിസ്യൂനിക്ക് ബിൽഡേർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫറാൻ ഏലാട്ട്, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, മാംഗോ ഹൈപ്പർ ഓപ്പറേഷൻ ഹെഡ് മുഹമ്മദലി, ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, ജയകുമാർ, നബീൽ ഷാ, സിറാജ് എരഞ്ഞിക്കൽ, ടി.കെ. നജീബ്, ആർ.ബി. പ്രമോദ്, ഹസീന അഷ്റഫ്, ജാവേദ് ബിൻ ഹമീദ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ പി.വി. നജീബ് സ്വാഗതവും ട്രഷറർ സി. ഹനീഫ് നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് വാർഷികാഘോഷത്തിൽ അവതരിപ്പിച്ച ഗാനമേളയിൽ നിന്ന്
കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുല്ല കോളോറോത്തിനും, അസ്മ അബ്ദുല്ലക്കും പരിപാടിയിൽ യാത്രയയപ്പ് നൽകി. എം.കെ. മജീദ്, കെ. ഫൈസൽ, സിദ്ദീഖ് കൊടുവള്ളി, റഷീദ് ഉള്ളിയേരി, ഷംനാസ് ഇസ്ഹാഖ്, ഷിജു കട്ടിപ്പാറ, സജിത്ത് കുമാർ, കെ.വി. താഹ, ജിനേഷ്, ഷരീഫ്, നിസാർ ഇബ്രാഹിം, ടി.എസ്. രേഖ, രഗ്ന രഞ്ജിത്ത്, സാക്കിയ ജുമാന, അയ്യാസ് ഷംനാസ് എന്നിവർ സന്നിഹിതരായി.
മ്യൂസിക്കൽ ഫ്യൂഷൻ ഷോ, ലഹരിക്കെതിരായ ഫ്യൂഷൻ ഡാൻസ്, സുശാന്ത് കോഴിക്കോടിന്റെ ഓർക്കസ്ട്രയിൽ അക്ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമീയ, വിഷ്ണു എന്നിവർ ചേർന്ന് നയിച്ച ഗാനമേള എന്നിവ ആഘോഷരാവിന് പകിട്ടേകി. ഡോ. മെർലിൻ അവതാരികയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.