കോഴിക്കോട് ജില്ലാ അസോ. ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അനീച ഷൈജിത്ത് (പ്രസിഡന്റ്), സിസിത ഗിരീഷ് (സെക്രട്ടറി), അഞ്ജന രജീഷ് (ട്രഷറർ), ജീവ ജയേഷ് (വൈസ് പ്രസിഡന്റ്), മിസ്‌ന ഫൈസൽ (ജോയന്റ് സെക്രട്ടറി). രക്ഷാധികാരി ആർ.ബി. പ്രമോദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യോഗത്തിൽ മഹിളാവേദി സെക്രട്ടറി ജീവ ജയേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ സിസിത ഗിരീഷ് സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ്, സെക്രട്ടറി കെ. ഫൈസൽ, ട്രഷറർ പി.വി. വിനീഷ്, വൈസ് പ്രസിഡന്റ് കെ. ഷൈജിത്ത്, സ്പോർട്സ് സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, രക്ഷാധികാരി ആർ.ബി. പ്രമോദ്, മഹിളാവേദി മുൻ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, സഫൈജ നിഹാസ്, ശിവദാസ് പിലാക്കാട്ട്, ലാലു എന്നിവര്‍ സംസാരിച്ചു. സിസിത ഗിരീഷ് സ്വാഗതവും അഞ്ജന രജീഷ് നന്ദിയും പറഞ്ഞു.

News Summary - kozhikode district association new leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.