ഗസൽ അൽ ഹിന്ദി മെഡലുമായി
Posted On
date_range Updated On
date_range അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് സ്വർണവും വെങ്കലവും
കുവൈത്ത് സിറ്റി: തുനീഷ്യയിൽ നടന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഷൂട്ടിങ് ടീമിന് മികച്ച നേട്ടം. സ്വർണവും വെങ്കലവും നേടി കുവൈത്ത് ടീം മികവുകാട്ടി. പുരുഷന്മാരുടെ വ്യക്തിഗത 10 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് മത്സരത്തിൽ ഹമദ് അൽ നംഷാൻ സ്വർണവും വനിത വിഭാഗത്തിൽ ഗസൽ അൽ ഹിന്ദി വെങ്കലവും നേടി. തുനീഷ്യ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, മൗറിറ്റാനിയ തുടങ്ങിയ എട്ട് രാജ്യങ്ങളിലെ 128 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മേയ് 15 മുതൽ 20 വരെ ബെനി ഖാലിദ് ഫെഡറൽ ഷൂട്ടിങ് ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.