സ്ഥാ​പ​ന​ത്തി​ൽ ഫ​യ​ർഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ആ​റു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ആ​റു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് ന​ട​പ​ടി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ൽ ആ​റു സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും ലം​ഘ​ന​ങ്ങ​ൾ തി​രു​ത്താ​ൻ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ജ​ന​റ​ൽ ഫ​യ​ർഫോ​ഴ്സ് അ​റി​യി​ച്ചു.

സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ​സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കും എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന​മാ​യ നി​യ​മ​മു​ണ്ട്. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പ്പി​ടി​ത്ത കേ​സു​ക​ൾ കൂ​ടാ​റു​ണ്ട്. ഇ​ത്ത​രം അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ഗ്നി സു​ര​ക്ഷ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Six establishments were closed for not complying with safety regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.