കോഴിക്കോട് ജില്ല അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ അംഗങ്ങളും ഭാരവാഹികളും
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ബാസിയ ഏരിയ മുൻ സെക്രട്ടറി ഹരിദേവിനും (മനു) ഭാര്യ മുൻ അബ്ബാസിയ ഏരിയ മഹിളാവേദി പ്രസിഡന്റ് അശ്വതി ഹരിദേവിനും കോഴിക്കോട് ജില്ല അസോസിയേഷൻ യാത്രയയപ്പ് നൽകി. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ഹാളിൽ നടന്ന യോഗത്തിൽ അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് റിജിൻരാജ് സമ്മാനിച്ചു.
ഏരിയ പ്രസിഡന്റ് പ്രശാന്ത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫൈസൽ, ട്രഷറർ പി.വി. വിനീഷ്, വൈസ് പ്രസിഡന്റ് ഷൈജിത്, ശ്രീനിഷ്, നിഖിൽ പവൂർ, അനിൽകുമാർ, പ്രബീഷ്, സബീഷ്, അജിത് കുമാർ, ലാലു, ബിജു തറോൽ, ശിവകുമാർ, മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്, സെക്രട്ടറി സിസിത ഗിരീഷ്, രശ്മി അനിൽ, ഇന്ദിര രാധാകൃഷ്ണൻ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, സന്ധ്യ അജിത്കുമാർ, സജിത്ത് കുമാർ എന്നിവർ ആശംസ നേർന്നു. അസോസിയേഷൻ ട്രഷറർ പി.വി. വിനീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.