Posted On
date_range Updated On
date_range കോഴിക്കോട് ജില്ല അസോസിയേഷൻ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്തും പങ്കാളികളാകും.
ഇതിന്റെ ഭാഗമായി അസോസിയേഷൻ രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.
ദുരന്തത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ അനുശോചിച്ചു. പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.