അസ്ലം അലവിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഉപഹാരം ജനറൽ സെക്രട്ടറി സാഹിർ, ട്രഷറർ അതുൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് മുസ്തഫ മൈത്രി കൈമാറുന്നു
അസ്ലം അലവിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാർഥം സൗദിയിലേക്ക് പോകുന്ന കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സ്ഥാപക അംഗവും മുൻ വൈസ് പ്രസിഡന്റുമായ അസ്ലം അലവിക്ക് സംഘടന യാത്രയയപ്പ് നൽകി. പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ സാൽമിയയിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ജിനീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
റിഹാബ് തൊണ്ടിയിൽ, മൻസൂർ മുണ്ടോത്ത്, റഷീദ് ഉള്ളിയേരി, സാദിഖ് തൈവളപ്പിൽ, നിസാർ ഇബ്രാഹിം, അക്ബർ ഊരള്ളൂർ, ജഗത് ജ്യോതി, യാസർ, മിഥുൻ ഗോവിന്ദ്, മസ്തുറ നിസാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഉപഹാരം പ്രസിഡന്റ് മുസ്തഫ മൈത്രി അസ്ലമിന് കൈമാറി. ഷാഹുൽ ബേപ്പൂർ, അസീസ് തിക്കോടി എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. തുടർന്നും സംഘടനയുടെ പ്രവർത്തനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അസ്ലം അലവി പറഞ്ഞു. ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി സ്വാഗതവും ട്രഷറർ അതുൽ ഒരുവുമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.