?????????????? ????????? ??????????? ?????????? ?????????? ??????????????????

സ്വദേശികളെ തിരിച്ചെത്തിക്കുന്ന ഒന്നാംഘട്ടം അവസാനിച്ചു

കുവൈത്ത്​ സിറ്റി: വിദേശ രാജ്യങ്ങളിലുള്ള സ്വദേശികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഒന്നാംഘട്ടം അവസാനിച്ചു. ​ഇൗജിപ്​ത്​, ബഹ്​റൈൻ, ഇറാൻ, ഫ്രാൻസ്​, ലണ്ടൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് ഒന്നാംഘട്ടത്തിൽ സ്വദേശികളെ കൊണ്ടുവന്നത്​.​ രാജ്യത്ത്​ വൈറസ്​ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ നടപടികളുടെ വിജയത്തിന്​ അനുസരിച്ച്​ ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തിൽ കൊണ്ടുവരും. തിരിച്ചെത്തിക്കുന്നവരെ പാർപ്പിക്കാനും മറ്റും സജ്ജീകരണങ്ങൾ ഒരുക്കാനാണ്​ വിവിധ ഘട്ടങ്ങളിലായി കൊണ്ടുവരാൻ തീരുമാനിച്ചത്​.

അതേസമയം, അതത്​ രാജ്യങ്ങളിലെ കുവൈത്ത്​ എംബസികൾ കുവൈത്ത്​ പൗരന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്​. വി​ദ്യാർഥികൾക്ക്​ ഒരുമാസ ശമ്പളം നൽകാനും തീരുമാനിച്ചിട്ടുണ്ട്​. കുവൈത്തികളുള്ള രാജ്യങ്ങളെ മൂന്ന്​ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്​. ഇറ്റലി, സ്​പെയിൻ പോലെ കോവിഡ്​ നിയന്ത്രണാതീതമായ രാജ്യങ്ങൾ ഒന്നാം വിഭാഗത്തിലും വൈറസ്​ ബാധിതരു​ടെ എണ്ണം കൂടിവരുന്ന മറ്റു രാജ്യങ്ങൾ രണ്ടാം വിഭാഗത്തിലും ഗൾഫ്​ രാജ്യങ്ങൾ മൂന്നാം വിഭാഗത്തിലുമാണ്​.

Tags:    
News Summary - kovid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.