കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ലോകാരോഗ്യ സംഘടന മേധാവി തെദ്റൂസ് അദാനം ഗബ്രിയേസൂസുമായി ഫോണിൽ സംസാരിച്ചു. കോവിഡുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിലെ പുതിയ സംഭവവികാസങ്ങൾ കുവൈത്ത് വിദേശകാര്യ മന്ത്രി ആരാഞ്ഞു. പിന്നാക്ക രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് നാല് കോടി ഡോളർ സംഭവന നൽകിയതിൽ ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ നന്ദി അറിയിച്ചു.
മേഖലയിലും ലോകതലത്തിലും മാനുഷിക സേവന രംഗത്ത് കുവൈത്തിെൻറ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുമായി കുവൈത്ത് നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും സംഘടനയുടെ മാർഗനിർദേശപ്രകാരമാണ് രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഡോ. അഹ്മദ് നാസർ അസ്സബാഹ് പിന്നീട് കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.