കുവൈത്ത് സിറ്റി: കഫേകളിലെ ശീശ വിലക്കി കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മാർച്ച് നാലുമുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കഫേകളിൽ ശീശ വലിക്കാൻ സൗകര്യമൊരുക്കരുതെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം ലംഘിക്കുന്ന കഫേകൾക്കെതിരെ നടപടിയുണ്ടാവും. വരും ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ ഇതിനായി പരിശോധനയുണ്ടാവും. ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്തതിനെ തുടർന്നാണ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇത്തരത്തിൽ തീരുമാനമെടുത്തത്.
കഫേകളുടെയും റസ്റ്റാറൻറുകളുടെയും ലൈന്‍സുകള്‍ വേർതിരിച്ചു നല്‍കണമെന്നും അടച്ചിട്ട സ്ഥലങ്ങളിൽ ശീശ അനുവദിക്കരുതെന്നുമുള്ള നിർദേശം വിവിധ വകുപ്പുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളതിനാൽ തീരുമാനമാവാതെ നിൽക്കുകയാണ്. കോവിഡ്-19 പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. സ്ഥിരമായി വിലക്കണമെന്ന നിർദേശത്തിന്മേൽ തീരുമാനം പിന്നീട് ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.