കുവൈത്ത് സിറ്റി: കോവിഡ്-19മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കുവൈത്തികളിൽ രണ്ട ുപേർക്ക് പ്രത്യേക പരിചരണം. 70 വയസ്സുള്ള സ്ത്രീയും മറ്റൊരാളുമാണ് ആശുപത്രിയിൽ െഎ സൊലേറ്റഡ് വാർഡിൽ ചികിത്സയിലുള്ളത്. ഇതിൽ 70കാരിയുടെ ആരോഗ്യസ്ഥിതി അൽപം മോശമാണ ്. ബാക്കിയുള്ളവർക്ക് പ്രശ്നമില്ലെന്നും നിശ്ചിതകാലം നിരീക്ഷണത്തിൽ കഴിയേണ്ടതുള്ളതിനാൽ ക്യാമ്പിൽ പാർപ്പിച്ചതാണെന്നും ആരോഗ്യമന്ത്രാ
ലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്. വൈറസ് പടരാതിരിക്കാനുള്ള എല്ലാ ജാഗ്രതയും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദേശത്ത് രോഗബാധിത പ്രദേശങ്ങളിലുള്ള കുവൈത്തികളെ തിരിച്ചെത്തിക്കും.
വിമാനത്താവളത്തിലും കര അതിർത്തിയിലും നിരീക്ഷണം ശക്തമാണ്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് വൈറസ് പ്രതിരോധരംഗത്ത് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
നിരീക്ഷണകാലം കഴിഞ്ഞ രണ്ടാമത്തെയാളെ വിട്ടയച്ചു
കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടാമത്തെയാളെ വിട്ടയച്ചു. നിരീക്ഷണകാലം കഴിഞ്ഞ് കോവിഡ് ഇല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇയാളെ വിട്ടയച്ചത്. കഴിഞ്ഞ ദിവസവും ഒരാളെ വിട്ടയച്ചിരുന്നു. രണ്ടാഴ്ചയാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരീക്ഷണകാലം. ബാക്കിയുള്ളവരെ അടുത്ത ദിവസങ്ങളിൽ പരിശോധന പൂർത്തിയാക്കി പ്രശ്നമില്ലെന്നു കണ്ടാൽ വിട്ടയക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.