കൊല്ലം ജില്ല പ്രവാസി സമാജം യൂനിറ്റ് വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ

കൊല്ലം ജില്ല പ്രവാസി സമാജം യൂനിറ്റ് വാർഷിക പൊതുയോഗം

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല അബു-ഹലീഫ യൂനിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും മഹ്ബൂല കല സെന്ററിൽ നടന്നു. യൂനിറ്റ് കൺവീനർ വർഗീസ് ഐസക്ക് അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡൻറ് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ സിബി ജോൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിലേക്ക്‌ ഷാനവാസ് ബഷീർ,അനിൽ കുമാർ,ആഷ്‌ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

സമാജം ജനറൽ സെക്രട്ടറി ബിനിൽ,ട്രഷറർ തമ്പി ലൂക്കോസ്,വൈസ് പ്രസിഡൻറ് അനിൽകുമാർ,വനിത വേദി ചെയർപെഴ്സൺ രൻജനാ ബിനിൽ, മറ്റു ഭാരവാഹികളായ ലിവിൻ വർഗീസ്,ബൈജൂ മിഥുനം,ഷാജി സാമുവൽ,നൈസാം റാവുത്തർ,അജയ് നായർ,ഗിരിജ അജയ്,രാജു വർഗീസ് എന്നിവർ ആശംസകൾ നേർന്നു. യൂനിറ്റ് ജോയിന്റ് കൺവീനർ ഗോപകുമാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ഷാനവാസ് ബഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kollam District Pravasi Samajam Unit Annual General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.