സൽമ ഫിറോസ്, ഫാത്തിമ തഹാനി, മുഹമ്മദ് ലിബാൻ, നബ്ഹാൻ ഫായാന, ജന്ന

കെ.എൻ.എം മദ്റസ പൊതുപരീക്ഷ, കുവൈത്ത് സെന്ററിന് ഉന്നത വിജയം

കുവൈത്ത് സിറ്റി: കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് അഞ്ച്,ഏഴ്,പത്ത് ക്ലാസുകൾക്കുള്ള ഗൾഫ് സെക്ടർ പൊതുപരീക്ഷയിൽ കുവൈത്ത് സെന്ററിൽ നിന്നും പരീക്ഷയെഴുതിയ വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി.

കുവൈത്ത് ഇന്ത്യൻ ഹുദ സെന്റന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മിശ്കാത്തുൽ ഹുദ മദ്റസ കേന്ദ്രമായി പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ഏഴാം ക്ലാസിൽ നിന്നും സൽമ ഫിറോസ്, ഫാത്തിമ തഹാനി, മുഹമ്മദ് ലിബാൻ എന്നിവർക്ക് ഒന്നും രണ്ടും മൂന്നും റാങ്കുകൾ ലഭിച്ചു. അഞ്ചാം ക്ലാസ് പരീക്ഷയിൽ ടി.എൻ.നബുഹാൻ, വി. പി.ഫയാന സാഹ, ജന്നാഹ് ടി.വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി.

വെക്കേഷൻ സമയത്ത് നാട്ടിൽ നിന്നും സന്ദർശനത്തിലുണ്ടായിരുന്ന കുട്ടികളും കുവൈത്ത് കേന്ദ്രമായി പരീക്ഷയെഴുതിയിരുന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ അഭിനന്ദനങ്ങൾ അറിയിച്ചു.

സബാഹിയ ദാറുൽ ഖുർആൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മിശ്കാത്തുൽ ഹുദ മദ്റസയിൽ സെപ്റ്റംബർ നാലു മുതൽ പുതിയ അധ്യായനവർഷ ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി മദ്റസ വൈസ് പ്രിൻസിപ്പൽ ഷാഹിന അഷ്‌റഫ്‌ അറിയിച്ചു. കെ.എൻ.എം സിലബസ് അടിസ്ഥാനമാക്കിയാണ് മദ്റസ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്- 66657387, 60756740, 66980663.

Tags:    
News Summary - KNM Madrasa Public Examination, Kuwait Center achieves high success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.