കെ.എം.സി.ടി അനുമോദന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range മുസ്തഫ കാരിയെ കെ.എം.സി.ടി അനുമോദിച്ചു
കുവൈത്ത് സിറ്റി: കെ.എം.സി.സി ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത മുസ്തഫ കാരിയെ കെ.എം.സി.ടി (ശൈഖ് കോയാ അൽ കാസിമി അസോസിയേഷൻ) അനുമോദിച്ചു. കെ.എം.സി.ടി ഉപദേശക സമിതി ചെയർമാനും ദാവത്തുൽ ഖുർആൻ സ്റ്റഡി സെന്റർ രക്ഷാധികാരിയും കൂടിയാണ് മുസ്തഫ കാരി. ഫർവാനിയ ദഅവത്തുൽ ഖുർആൻ ക്ലാസിനിടെ നടന്ന അനുമോദന യോഗത്തിൽ പ്രസിഡന്റ് യൂസുഫുൽ ഹാദി അനുമോദന പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാലിഹ് നജ്മി, ട്രഷറർ ജിയാഷ് അബ്ദുൽകരീം, അബ്ദുല്ലാഹ് നജ്മി ഹാരിസുൽ ഹാദി, ഹനൂബ് സാഹിബ്, ഹാരിഷ്, റയീസ്, ഫസൽ നിസാർ എന്നിവർ പങ്കെടുത്തു. അനുമോദനത്തിന് മുസ്തഫ കാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.