കെ.എം.സി.സി വിമൻസ് മീറ്റ് വിത്ത് സിജി ഡെലിഗേറ്റ്സ് പരിപാടിയിൽ ജനറൽ സെക്രട്ടറി
മുസ്തഫ കാരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തിൽ വിമൻസ് മീറ്റ് വിത്ത് സിജി ഡെലിഗേറ്റ്സ് എന്ന പേരിൽ സ്ത്രീകൾക്ക് വേണ്ടി ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു.
ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രൈനറും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അനസ് ബിച്ചു, സിജി കോമ്പിറ്റൻസി വിഭാഗം ഡയറക്ടർ പി.എ. ഹുസൈൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കെ.എം.സി.സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത്, സിജി കുവൈത്ത് കോഒാർഡിനേറ്റർ ഫർഹ എന്നിവർ ആശംസകൾ നേർന്നു. ഫൗസിയ ഖിറാഅത്ത് നടത്തി. പരിപാടിക്ക് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
ഇക്ബാൽ മാവിലാടം, എം.ആർ നാസർ, ഡോക്ടർ മുഹമ്മദ്ലി, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.