കെ.​എം.​സി.​സി റ​മ​ദാ​ൻ ഗ​ബ്ക​യി​ൽ പി.​എം.​എ ഗ​ഫൂ​ർ സം​സാ​രി​ക്കു​ന്നു

സൗ​ഹൃ​ദ വേ​ദി​യൊ​രു​ക്കി കെ.​എം.​സി.​സി റ​മ​ദാ​ൻ ഗ​ബ്ക

കു​വൈ​ത്ത് സി​റ്റി: ചേ​ർ​ന്നി​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക സൗ​ഹൃ​ദ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്യൂണി​റ്റി നേ​താ​ക്ക​ൾ വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു കെ.​എം.​സി.​സി  റ​മ​ദാ​ൻ ഗ​ബ്ക സം​ഘ​ടി​പ്പി​ച്ചു.  റാ​ഡി​സ​ൺ ബ്ലു ​ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് കോ​ച്ചും ട്രൈ​ന​റു​മാ​യ പി.​എം.​എ ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ത്തു. ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കുറി​ച്ച് സം​സാ​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡോ​ക്യു​മെ​ന്റ​റി പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. നൗ​ഷാ​ദ് കാ​ക്ക​വ​യ​ലി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ റ​ഊ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഇ​ക്ബാ​ൽ മാ​വി​ലാ​ടം, എം.​ആ​ർ. നാ​സ​ർ, ഡോ.​മു​ഹ​മ്മ​ദ​ലി, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ഗ​ഫൂ​ർ വ​യ​നാ​ട്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, ഫാ​സി​ൽ കൊ​ല്ലം, സ​ലാം പ​ട്ടാ​മ്പി, ടി.​ടി. സ​ലീം, ബ​ഷീ​ർ ബാ​ത്ത എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Ramadan Gabka, a platform for friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.