കെ.എം.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗ മത്സരം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ
മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കെ.എം.സി.സി പ്രസംഗ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന ഭാഗമായി ജില്ല കമ്മിറ്റി കെ.എം.സി.സി അംഗങ്ങൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. മത്സരത്തിൽ ലിയാഖത്തലി കൂട്ടാക്കിൽ ഒന്നാം സ്ഥാനവും, മൻസൂർ കുന്നത്തേരി രണ്ടാം സ്ഥാനവും, ഷാജഹാൻ പതിയാശ്ശേരി മൂന്നാം സ്ഥാനവും നേടി. ഉദ്ഘാടന സെഷനിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.വി. സാദിഖ് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന-ജില്ല നേതാക്കളായ റഊഫ് മാഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, കെ.കെ.പി ഉമ്മർ കുട്ടി, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, വി.പി.അബ്ദുല്ല എന്നിവർ ആശംസ നേർന്നു. ചെസിൽ രാമപുരം, അബ്ദുല്ല വടകര, മുഹമ്മദ് സാലിഹ് അന്നജ്മി എന്നിവർ വിധികർത്താക്കളായി. ഇസ്മായിൽ സൺഷൈൻ, ശരീഖ് നന്തി, ഇസ്മായിൽ വള്ളിയോത്ത്, യാസർ നാദാപുരം, സലാം നന്തി, റഷീദ് ഉള്ള്യേരി എന്നിവർ നേതൃത്വം നൽകി. ടി.വി.ഫൈസൽ ഖിറാത്ത് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി.ലത്തീഫ് സ്വാഗതവും ജില്ല ട്രഷറർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.