കെ.എം.സി.സി ഉംറ തീർഥാടകർ യാത്രയയപ്പ് സംഗമത്തിൽ
കുവൈത്ത് സിറ്റി: കെ.എം.സി.സി മതകാര്യ സമിതി സംഘടിപ്പിച്ച ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. സംസ്ഥാന അധ്യക്ഷൻ നാസർ അൽ മഷ്ഹൂർ തങ്ങൾ, സെക്രട്ടറി സലാം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അൻപതംഗ ആദ്യ ഉംറ സംഘമാണ് പുറപ്പെട്ടത്.
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം ഉംറ തീർത്ഥാടകാർക്ക് മാർഗനിർദേശങ്ങൾ നൽകി.
മതകാര്യ സമിതി ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട്, കൺവീനർ മാരായ കുഞ്ഞബ്ദുല്ല തയ്യിൽ, യഹ്യഖാൻ വാവാട് എന്നിവർ യാത്രയയപ്പ് കോഒാഡിനേറ്റ് ചെയ്തു.
അബ്ദുൽ ഹക്കീം അൽ അഹ്സനി നയിക്കുന്ന സംഘം മക്കയും, മദീനയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മാർച്ച് ഒന്നിന് കുവൈത്തിൽ തിരിച്ചെത്തും. സംഘത്തിന് സംസ്ഥാന നേതാക്കളായ ഹാരിസ് വെള്ളിയോത്ത്, എം.ആർ.നാസർ, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, കാസർകോട് ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ, കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ്, സംസ്ഥാന പ്രവർത്തക സമിതി അംഗം മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങി മണ്ഡലം ജില്ല നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.