ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിൽ കെ.എം.സി.സി അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുരേഷ് മാത്തൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി റോയ് ആൻഡ്രൂസ്, ഒ.ഐ.സി.സി സീനിയർ നേതാവ് കൃഷ്ണൻ കടലുണ്ടി, കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഷാഹുൽ ബേപ്പൂർ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. ഇൻഡ്യ മുന്നണിക്കും കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്കും അഭിവാദ്യം അർപ്പിച്ചുള്ള മുദ്രാവാക്യം വിളികളും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ഉൾപ്പെടുത്തി ഇശൽ ബാൻഡ് കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടും കൊട്ടിക്കലാശത്തെ ആവേശമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.